ദേശീയ ദിനാഘോഷ വേളയിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി കുവൈത്ത്

  • 05/03/2022

കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷ വേളയിൽ മാനുഷിക മൂല്യങ്ങൾ ഉയർത്തി പിടിച്ച് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായമെത്തിച്ച് കുവൈത്ത്. ദുരിതം നേരിടുന്നവരുടെ പ്രത്യേകിച്ച് കുട്ടികളുടെ മുഖത്ത് നിറഞ്ഞ ചിരിയും സന്തോഷവും കാണാനാകുന്നതാണ് ആഘോഷ സമയത്ത് ഏറ്റവും സംതൃപ്തി നൽകുന്നതെന്നുള്ള ചിന്തയോടെയാണ് കുവൈത്തിലെ സ്ഥാപനങ്ങൾ പ്രവർത്തിച്ചത്. 

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് ഇൻ്റർനാഷണൽ മേഴ്സി സൊസൈറ്റി 23 രാജ്യങ്ങളിലേക്ക് 273 റിലീഫ് ഏയ്ഡ് ട്രക്കുകളാണ് അയച്ചത്.തുർക്കി, ജിബൗട്ടി, അൽബാനിയ, ലെബനൻ, ഫിലിപ്പിയൻസ്, തുടങ്ങിയ രാജ്യങ്ങളിൽ ആകെ ദുരിതം നേരിടുന്ന 600,000പേർക്ക്  സഹായം എത്തിക്കാനായെന്ന് സൊസൈറ്റി അധികൃതർ അറിയിച്ചു. ഭക്ഷണം, തണുപ്പിനെ നേരിടാൻ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ, മരുന്നുകൾ തുടങ്ങിയ സാധനങ്ങളാണ് എത്തിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News