കുവൈത്തിലെ ഡെലിവറി ലൈസന്‍സുകള്‍ കൃത്യമായി നിരീക്ഷിച്ച് അധികൃതര്‍

  • 05/04/2022

കുവൈത്ത് സിറ്റി: ഡെലിവറി ലൈസന്‍സുകള്‍ സംബന്ധിച്ചുണ്ടാകുന്ന തട്ടിപ്പുകള്‍ നിരീക്ഷിച്ച് അധികൃതര്‍. വ്യാജമായി നിർമ്മിച്ചതും നിയമവിരുദ്ധമായി നൽകിയതുമായ വാണിജ്യ ലൈസൻസുകൾ അന്വേഷിക്കാൻ വാണിജ്യ, വ്യവസായ മന്ത്രാലയം ഒരു കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി ഒരു മാസത്തിനകം അതിന്റെ തീരുമാനം പുറപ്പെടുവിക്കണമെന്നാണ് നിര്‍ദേശം. വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ സ്വീകരിച്ച് വരുന്ന നടപടികളും ഭാഗമായാണ് അന്വേഷണ കമ്മിറ്റിയെ രൂപീകരിച്ചിട്ടുള്ളത്. 

അതിൽ സസ്പെൻഡ് ചെയ്ത വാണിജ്യ ലൈസൻസുകളുടെ വാലിഡിറ്റി സാധുത നിർണയിക്കുന്നതിനായി ഒരു സാങ്കേതിക സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയവും മുനിസിപ്പാലിറ്റികളും പോലുള്ളവരുടെ അംഗീകാരമില്ലാതെ വാണിജ്യ പ്രവർത്തനം നടക്കുന്നുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. 2019ലെ നിരോധന തീരുമാനത്തിന് ശേഷം നൽകിയട്ടുള്ള ഡെലിവറി കമ്പനികളുടെ ലൈസൻസുകളുടെ കണക്കുകൾ പരിശോധിക്കും. ലൈസൻസ് ലഭിക്കാനുള്ള സാഹചര്യം സംബന്ധിച്ച് ഉദ്ധ്യോഗസ്ഥരെയും ജീവനക്കാരെയും സമിതി ചോദ്യം ചെയ്യുമെന്നും വൃത്തങ്ങൾ വെളിപ്പെടുത്തി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇


Related News