കുവൈത്തിൽ വഴിയോര കച്ചവടം നടത്തുന്ന പ്രവാസികളെ നാടുകടത്തും

  • 05/04/2022

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ വഴിയോരക്കച്ചവടക്കാരെ പൂർണമായി ഒഴിവാക്കാൻ പദ്ധതിയുമായി  ജഹ്റ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ശുചിത്വ, റോഡ് വർക്ക്സ് വകുപ്പ്. ഒരു സംയോജിത പദ്ധതിയാണ് തയാറാക്കിയിട്ടുള്ളതെന്നും രാവിലെയും വൈകുന്നേരവും രണ്ട് ഷിഫ്റ്റുകളിലായി ഇൻസ്പെക്ടർമാരെ വിന്യസിക്കുമെന്നും ജഹ്റ മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ ശുചിത്വ, റോഡ് വർക്ക്സ് വകുപ്പ് ഡയറക്ടർ ഫഹദ് അൽ ഖരീഫ അറിയിച്ചു. പൊതു മാർക്കറ്റുകൾ, മാളുകൾ എന്നിവയ്ക്ക് മുന്നിലും പ്രധാന സ്ട്രീറ്റുകളിലുമാണ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. 

വാഹനങ്ങൾ പിടിച്ചെടുക്കുന്നത് അടക്കമുള്ള എല്ലാ നിയമ നടപടികളും മുനസിപ്പാലിറ്റി സ്വീകരിക്കും. കൂടാതെസ്വത്തുക്കൾ കണ്ടുകെട്ടുക, ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുക, മറ്റ് വസ്തുക്കൾ പിടിച്ചെടുക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കും. പ്രവാസികളെ നാടുകടത്തുകയും ചെയ്തേക്കാമെന്ന് വൃത്തങ്ങൾ പറഞ്ഞു. അതേ സമയം ഒരു ബിദൂൺ ആണെങ്കിൽ  അവരെ  ആഭ്യന്തര മന്ത്രാലയത്തിലേക്ക് റഫർ ചെയ്യും. പ്രത്യേകിച്ചും ഈ വിഭാഗത്തിൽ നിന്ന് അറസ്റ്റിലായവരിൽ ഭൂരിഭാഗത്തിനും സിവിൽ കാർഡോ ഐഡന്റിറ്റിയോ ഇല്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News