500 രോഗികള്‍ക്കാണ് പ്രതിവര്‍ഷം സാമ്പത്തിക സഹായം നല്‍കുന്നതെന്ന് കുവൈറ്റ് കാന്‍സര്‍ അസോസിയേഷന്‍

  • 05/04/2022

കുവൈത്ത് സിറ്റി: രാജ്യത്തെ 500 കാൻസർ രോഗികൾക്ക് പ്രതിവര്‍ഷം സാമ്പത്തിക സഹായം നൽകുന്നുണ്ടെന്ന് കുവൈത്ത് കാൻസർ സൊസൈറ്റിയിലെ കാൻസർ രോഗികളുടെ ഫണ്ട് ഡയറക്ടർ ജമാൽ അൽ സലാഹ് വെളിപ്പെടുത്തി. ഏകദേശം 15 വർഷം മുമ്പ് സ്ഥാപിതമായത് മുതൽ ഫണ്ട് നല്‍കുന്ന പ്രവർത്തനം തുടരുകയാണ്. കാൻസർ ബാധിതരായ ആളുകളെ, പ്രത്യേകിച്ച് ഈ രോഗം കാരണം ജോലിയിൽ നിന്ന് പിരിച്ചുവിട്ടവരെ സഹായിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കാന്‍സര്‍ ചികിത്സ മുടക്കമില്ലാതെ നടക്കുന്നതിന് മാസത്തിലാണ് സഹായം നല്‍കുന്നത്.

സാമ്പത്തിക സഹായം ആവശ്യമുള്ള കുവൈത്തികളായ രോഗികളെ അല്ലെങ്കിൽ ചികിത്സ കാലയളവിൽ അവരുടെ ഒപ്പമുള്ളവരെ സഹായിക്കുന്നതിനൊപ്പം നിരവധി പരിശോധനകള്‍ നടത്തുന്നതിനായി പ്രവാസികൾക്കും  കൈത്താങ്ങ് ആകുന്നുണ്ട്. രോഗം ബാധിച്ചതിനാല്‍ തന്‍റെ സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകണമെന്ന് ആഗ്രഹിച്ച 5,000 താമസക്കാര്‍ക്ക് സഹായം നല്‍കികഴിഞ്ഞു. കുവൈറ്റിലെ ക്യാൻസർ രോഗികളുടെ എണ്ണം പ്രതിവർഷം 2,200 കവിയുന്നുണ്ട്. അവരിൽ പലരുടെയും ജീവിതമാർഗ്ഗം രോഗം മൂലം തടസ്സപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News