റമദാന്‍: മധുരപലഹാരങ്ങളുടെ വിൽപ്പന മൂന്ന് മടങ്ങ് വര്‍ധിച്ചു

  • 05/04/2022

കുവൈത്ത് സിറ്റി: റമദാന്‍ മാസം ആരംഭിച്ചതോടെ മധുരപലഹാരങ്ങളുടെ വിൽപ്പനയില്‍ വന്‍ വര്‍ധന. വിവിധ തരത്തിലുള്ള പരമ്പരാഗത മധുരപലഹാരങ്ങൾ വാങ്ങുന്നതിനായി പൗരന്മാരും താമസക്കാരും ഒഴുകിയെത്തുന്ന കാഴ്ചകളാണ് റമദാന്‍ മാസത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ തന്നെ കാണാനാകുന്നത്. എല്ലാത്തരം മധുരപലഹാരങ്ങളുടെയും ഉൽപ്പാദനം എല്ലാ കടകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ലുഖൈമത്ത്, കനാഫ, ഖതായെഫ് തുടങ്ങിയ വിവിധ തരത്തിലുള്ള മധുരപലഹാരങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. 

വ്രതാനുഷ്ഠാനത്തിന്റെ ആദ്യദിനം മുതൽ മധുരപലഹാര കേന്ദ്രങ്ങളില്‍ ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. പുണ്യമാസമായതിനാല്‍ അലങ്കരിച്ച കടകളിൽ നിന്ന് ഏറ്റവും മികച്ച മധുരപലഹാരങ്ങൾ വാങ്ങുന്നതിനായി ആളുകള്‍ ക്യൂ നില്‍ക്കുകയാണ്. ഉപഭോക്താക്കൾക്കായി ഏറ്റവും രുചികരമായ കേക്കുകൾ തയ്യാറാക്കിയും ഉൽപ്പന്നങ്ങൾ ആകർഷകമായ വിലയിൽ പ്രദർശിപ്പിച്ചും കടകളും മത്സരം നടത്തുന്നുണ്ട്. ഓരോ കടകളിലും ഒരേ ഉല്‍പ്പന്നത്തിന് പല വിലകളാണ് ഈടാക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News