പലസ്തീൻ പെൺകുട്ടിക്ക് കാഴ്ച തിരികെ ലഭിച്ചു; കുവൈത്ത് ഒഫ്താൽമോളജിസ്റ്റ് നടത്തിയ ശസ്ത്രക്രിയ വിജയം

  • 05/04/2022

കുവൈത്ത് സിറ്റി: പതിനൊന്നുവയസുകാരിയായ പലസ്തീന്‍ പെണ്‍കുട്ടിയുടെ കാഴ്ചശക്തി തിരികെ ലഭിക്കുന്നതിനായി നടത്തിയ ശസ്ത്രക്രിയ വിജയം. കുവൈത്ത് ഒഫ്താൽമോളജിസ്റ്റ് ഡോ. ഖാലിദ് അല്‍ സാബ്റ്റി നടത്തിയ ശസ്ത്രക്രിയയാണ് വിജയം നേടിയത്. ജോര്‍ദാനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ജീവിക്കുന്ന പെണ്‍കുട്ടിക്കാണ് തന്‍റെ കാഴ്ച വീണ്ടു കിട്ടിയത്. ശസ്ത്രക്രിയ കുവൈത്തില്‍ വച്ച് തന്നെയാണ് നടത്തിയത്. കുവൈത്ത് റെഡ് ക്രെസന്‍റ് സൊസൈറ്റിയെ പ്രതിനിധീകരിക്കുന്ന ഡോക്ടറാണ് അല്‍ സാബ്റ്റി.

റോവ ഹെഡ് എന്ന പെണ്‍കുട്ടിക്കാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ജോര്‍ജാനിലെ കുവൈത്ത് എംബസി അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച കുവൈത്ത് സ്പെഷ്യലൈസ്ഡ് ഐ സെന്‍ററില്‍ വച്ച് കുട്ടിയുടെ വലത് കണ്ണിന്‍റെ ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഇടത് കണ്ണിന്‍റെ ഓപ്പറേഷനാണ് കഴിഞ്ഞത്. റെഡ് ക്രെസന്‍റ് സൊസൈറ്റി കഴിഞ്ഞ ഫെബ്രുവരിയില്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ എത്തിയപ്പോഴാണ് റോവയുടെ കാഴ്ചശക്തി നഷ്ടപ്പെട്ട കാര്യം അറിയുന്നത്. ഒരു വര്‍ഷത്തോളമായി എല്ലാം ഇരുട്ടിലായ കുട്ടിക്ക് പുതു വെളിച്ചം നല്‍കാനുള്ള നടപടിക്രമങ്ങള്‍ കുവൈത്ത് അപ്പോള്‍ തന്നെ തുടങ്ങുകയായിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News