ഭിക്ഷാടനം: കുവൈത്തിൽ നിരവധിപേർ അറസ്റ്റിൽ

  • 06/04/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഭിക്ഷാടനം പൂർണമായി തുടച്ച് നീക്കുന്നതിനായി കർശന പരിശോധനകളുമായി അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അബ്ദുൾ ലത്തീഫ് അൽ ബർജാസിന്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ ​ഗവർണറേറ്റുകളിലും പരിശോധന നടന്നതെന്ന്  ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വ്യക്തമാക്കി. പരിശോധനയിൽ നിയമലംഘകരായ നിരവധി പേരാണ് അറസ്റ്റിലായത്.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിയമ​ലംഘകരെയും കുട്ടികളെ അടക്കം ഉപയോ​ഗിച്ച് ഭിക്ഷാടനം നടത്തുന്നവരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചതായി ‌‌റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. അറസ്റ്റിലായ എല്ലാവർക്കുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിക്ക് ആവശ്യമായ പരിചരണം നൽകാത്ത സംഭവത്തിലും കേസെടുത്തിട്ടുണ്ട്. നിയമനടപടികൾ സ്വീകരിക്കുവാനായി അവരുടെ സ്പോൺസർമാരെയും വിളിപ്പിച്ചിട്ടുണ്ട്.

Related News