പ്രവാസികൾക്കുള്ള സേവനാനന്തര ആനുകൂല്യങ്ങളുടെ വിതരണം; നിബന്ധനകളും വ്യവസ്ഥകളുമായി കുവൈത്ത് സിവിൽ സർവ്വീസ് കമ്മീഷൻ

  • 06/04/2022

കുവൈത്ത് സിറ്റി: സേവനാനന്തര ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അതോറിറ്റികളിൽ നിന്ന് ലഭിച്ച നിരവധി അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ, കുവൈത്ത് ഇതര ജീവനക്കാർക്കുള്ള നിബന്ധനകളും വ്യവസ്ഥകളും സിവിൽ സർവ്വീസ് കമ്മീഷൻ വ്യക്തമാക്കി. എൻഡ്-ഓഫ്-സർവീസ് ഗ്രാറ്റുവിറ്റി ഫോമിന്റെ ഒരു പകർപ്പ് ഇതിൽ ഉൾപ്പെടുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ സെന്റൻസെസ് എൻഫോഴ്‌സ്‌മെന്റിന്റെയും വൈദ്യുതി, ജല മന്ത്രാലയം, വാർത്താവിനിമയ മന്ത്രാലയം എന്നിവയുടെ ക്ലിയറൻസും ആവശ്യമാണ്.

സേവനാനന്തര ആനുകൂല്യങ്ങൾ നൽകുന്നതിന് അവസാനിപ്പിച്ച കരാറിന്റെ പകർപ്പും ഹാജരാക്കണം. ഒപ്പം സേവനം അവസാനിപ്പിക്കുകയാണ് എന്ന തീരുമാനം വ്യക്തമാക്കുന്ന രേഖയുടെ പകർപ്പ്, കരിയർ പുരോഗതിയുടെ തെളിവുകൾ, സമഗ്രമായ പ്രതിമാസ റിവാർഡുകളുടെ വിശദാംശങ്ങൾ, സേവന വേളയിൽ അനുവദിച്ച ഇൻക്രിമെന്റുകളെ കുറിച്ചുള്ള വിവരങ്ങളും നൽകണം. സിവിൽ സർവ്വീസ് കമ്മീഷന്റെ സംയോജിത സംവിധാനത്തിൽ സാമ്പത്തികവും പ്രവർത്തനപരവുമായ എല്ലാ വിശദാംശങ്ങളും നൽകണമെന്നും അധികൃതർ അറിയിച്ചു.

Related News