വിദ്യാർത്ഥികളെ അശ്ലീല ക്ലിപ്പുകൾ കാണിച്ചതായി ആരോപണം; കുവൈറ്റ് കോളജ് ഓഫ് മെഡിസിൻ അധ്യാപകനെതിരെ അന്വേഷണം

  • 06/04/2022

കുവൈത്ത് സിറ്റി: പഠിപ്പിക്കുന്നതിനിടെ വിദ്യാർത്ഥികളെ അശ്ലീല ക്ലിപ്പുകൾ കാണിച്ചതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ കോളജ് ഓഫ് മെഡിസിനിലെ ഡോക്ടർക്കെതിരെ അന്വേഷണം. പൊതു ധാർമ്മികത ലംഘിക്കുന്ന ചില വീഡിയോകൾ അധ്യാപകൻ കാണിച്ചതായാണ് ആരോപണം. 2019 ലെ 76-ാം നമ്പർ നിയമപ്രകാരം വിദ്യാഭ്യാസ മന്ത്രി  ഡോ. അലി അൽ മുദഹാഫ് ഈ വിഷയം അന്വേഷിക്കുന്നതിനായി ഒരു കമ്മിറ്റിയെ നിയോ​ഗിച്ചിട്ടുണ്ട്. എത്രയും വേ​ഗം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിട്ടുള്ളത്. 

അന്വേഷണ സമിതി എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കുവൈത്ത് യൂണിവേഴ്സിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ ഡോ. ബദർ അൽ ബദാവി പറഞ്ഞു. അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് വ്യക്തമാകുന്നവരെ അച്ചടക്ക സമിതിയിലേക്ക് റഫർ ചെയ്യും. പൊതു പെരുമാറ്റം ലംഘിക്കുന്നവർക്കെതിരെ ഉചിതമായ തീരുമാനം എടുക്കാൻ സർവകലാശാല മടിക്കില്ല. സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കി നിയമ ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് സർവ്വകലാശാല നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News