വ്യക്തിഗത ക്ഷേമം; ജിസിസി രാജ്യങ്ങളിൽ മൂന്നാം സ്ഥാനം നേടി കുവൈത്ത്

  • 06/04/2022

കുവൈത്ത് സിറ്റി: വ്യക്തിഗത ക്ഷേമത്തിന്റെ കാര്യത്തിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ മൂന്നാം സ്ഥാനം നേടി കുവൈത്ത്. യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്ക് പിന്നിലാണ് കുവൈത്ത്. 2019നെ അപേക്ഷിച്ച് 2021ൽ ഗൾഫ് മേഖലയിൽ 35 ശതമാനം വളർച്ച കൈവരിക്കാൻ കുവൈത്തിന്  സാധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2021ൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ വ്യക്തിഗത ക്ഷേമം: ദി സ്റ്റോറി ഓഫ് ഏർളി റിക്കവറി ആൻഡ് ​ഗ്രോത്ത് എന്ന പേരിൽ ചൽഹൂബ് ഗ്രൂപ്പ് ആണ് റിപ്പോർട്ട് തയാറാക്കിയത്. 

2021ൽ ഗൾഫിലെ ആഡംബര ഉൽപ്പന്ന വിപണിയിൽ മഹാമാരിക്ക് മുമ്പുള്ളതിന് സമാനമായ ആദ്യകാല വീണ്ടെടുക്കൽ പ്രകടമായെന്ന് റിപ്പോർട്ട് പറയുന്നു. വർഷാവസാനം 9.7 ബില്യൺ ഡോളറാണ് സമ്പാദിക്കാനായത്. 2019നെ അപേക്ഷിച്ച് 23 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. സൗദി അറേബ്യയിൽ ആഭ്യന്തരമായി ചെലവാക്കുന്നതിലുണ്ടായ വർധന, യുഎഇയിലേക്കുള്ള അന്താരാഷ്‌ട്ര വിനോദസഞ്ചാരികളുടെ തിരിച്ചുവരവ്, ആഡംബര മേഖലയിലേക്കുള്ള പുതിയ ഉപഭോക്താക്കളുടെ പ്രവേശനം തുടങ്ങി നിരവധി കാര്യങ്ങൾ മെച്ചപ്പെടലിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News