കഴിഞ്ഞ മൂന്ന് മാസത്തിനിടെ 27,200 പ്രവാസി തൊഴിലാളികൾ കുവൈത്ത് വിട്ടു

  • 06/04/2022

കുവൈറ്റ് സിറ്റി : സെൻട്രൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കഴിഞ്ഞ ദിവസം  പുറത്തിറക്കിയ  സ്ഥിതിവിവരക്കണക്കിൽ 27,200 പ്രവാസി തൊഴിലാളികൾ  മൂന്ന് മാസത്തിനുള്ളിൽ പ്രാദേശിക തൊഴിൽ വിപണിയിൽ നിന്ന് പുറത്തു പോയതായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ 1,479,545 ആയിരുന്ന തൊഴിലാളികളുടെ എണ്ണം നിലവിൽ 1,452,344 ൽ എത്തി.

2021 ഡിസംബറിലെ കണക്കുകൾ പ്രകാരം പ്രാദേശിക തൊഴിൽ വിപണിയുടെ പട്ടികയിൽ (കുടുംബ മേഖല ഒഴികെ) ഈജിപ്ഷ്യൻ സ്വദേശികളാണ്  ഒന്നാമതാണ്, മൊത്തം 451,000 ഈജിപ്ഷ്യൻ തൊഴിലാളികളാണ് കുവൈത്തിലുള്ളത്. തൊട്ടു താഴെ  ഇന്ത്യയിൽ നിന്നുള്ള 437,000 തൊഴിലാളികളാണ്,  158,700 പേരുള്ള ബംഗ്ലാദേശി തൊഴിലാളികൾ മൂന്നാമതും 69,500 പേരുള്ള പാകിസ്ഥാൻ, 64,300 തൊഴിലാളികളുള്ള ഫിലിപ്പീൻസ്, 63,300 തൊഴിലാളികളുമായി സിറിയ, 38,000 ഉള്ള നേപ്പാൾ, 25,500 ഉള്ള ജോർദാൻ, 20,000 ഉള്ള ഇറാൻ എന്നിങ്ങനെയാണ് കണക്കുകൾ 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News