സംഭാവനകൾ ശേഖരിക്കാൻ കുവൈത്തിൽ അ‍ജ്ഞാത കിയോസ്ക്കുകൾ; നടപടിയുമായി അധികൃതർ

  • 06/04/2022

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിലെ സംഭാവന ശേഖരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കൃത്യമായി നിരീക്ഷിച്ച്  സാമൂഹിക കാര്യ മന്ത്രാലയം രൂപീകരിച്ച ഫീൽഡ് ഇൻസ്പെക്ഷൻ ടീമുകൾ. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ കിയോസ്ക്കുകൾ സ്ഥാപിച്ച് ഉപയോ​ഗിച്ചുപേക്ഷിച്ച വസ്ത്രങ്ങൾ ശേഖരിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധന സംഘങ്ങൾ നിരീക്ഷിച്ചു. പ്രത്യേകിച്ച് വാർഷിക സംഭാവന പദ്ധതി ആരംഭിച്ചതോടെ കിയോസ്ക്കുകൾ സ്ഥാപിച്ച് വസ്ത്രങ്ങൾ ശേഖരിക്കുന്ന രീതി റമദാൻ മാസത്തിൽ വ്യാപകമായിട്ടുണ്ട്.

അതേസമയം, മുനസിപ്പാലിറ്റിയുമായി സഹകരിച്ച് ജഹ്റ ​ഗവർണറേറ്റിൽ ഇത്തരത്തിൽ ആരുടേതെന്ന് വ്യക്തമല്ലാത്ത രീതിയിൽ സ്ഥാപിച്ചിരുന്ന കിയോസ്ക്കുകൾ നീക്കം ചെയ്തു വരികയാണെന്ന് അഫയേഴ്സ് വൃത്തങ്ങൾ അറിയിച്ചു. ഏതെങ്കിലും അംഗീകൃത ചാരിറ്റബിൾ സംഘടനയുമായി അഫിലിയേറ്റ് ചെയ്യാത്ത ഇത്തരം അജ്ഞാത കിയോസ്ക്കുകൾ അനുവദിക്കാനാവില്ല. ഇത്തരം കാര്യങ്ങൾ ചാരിറ്റിയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്ക് കാര്യങ്ങൾ എളുപ്പമാക്കുമെന്നും യഥാർത്ഥ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഭീഷണിയാണെന്നും അധികൃതർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News