കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലേറ്റിൽ ബാക്ടീരിയ എന്ന പ്രചാരണം; പ്രതികരണവുമായി കുവൈത്ത് ഫുഡ് ആന്‍ഡ് ന്യൂട്രീഷൻ

  • 06/04/2022

കുവൈത്ത് സിറ്റി: കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലേറ്റ് കഴിച്ചവര്‍ക്ക് ചില യൂറോപ്യൻ രാജ്യങ്ങളിലും യുകെയിലും ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്ന് സോഷ്യൽ മീഡിയ പ്രചാരണത്തിൽ പ്രതികരണവുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷൻ.  ചോക്ലേറ്റിൽ സാള്‍മൊനെല്ല ബാക്ടീരിയ ഉണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. കിന്‍ഡര്‍ സര്‍പ്രൈസ് ചോക്ലേറ്റ് ഉൾപ്പെടെ എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമാണോ എന്ന് വിൽപ്പന പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഉറപ്പുവരുത്തേണ്ടതാണ്. 

ഇതിനായി യൂറോപ്യൻ യൂണിയന്റെ അംഗീകൃത സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ പാലിക്കുകയും ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാവുകയും വേണമെന്ന്  അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ഏറ്റവും പുതിയ വിവരങ്ങൾ നൽകുന്നതിന് നിലവിൽ അന്വേഷണം നടത്തുന്ന ഇന്റർനാഷണൽ നെറ്റ്‌വർക്ക് ഓഫ് സേഫ്റ്റി ഒഫീഷ്യൽസ് 'ഇൻഫോസാൻ' അതിവേ​ഗം തന്നെ കുവൈത്തുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News