നീറ്റ് (NEET) പരീക്ഷയ്ക്ക് ഈ വർഷവും കുവൈത്തിൽ സെൻ‌റർ

  • 06/04/2022

കുവൈത്ത് സിറ്റി∙ നീറ്റ് 2022 (NEET 2022) പരീക്ഷയ്ക്ക് ഈ വർഷവും കുവൈത്തിൽ സെന്റർ. കുവൈത്തിൽ  നീറ്റ് പരീക്ഷയ്ക്ക് സെന്റര് അനുവദിച്ചതായി ഇൻഡ്യൻ എംബസ്സി അറിയിച്ചു. കഴിഞ്ഞ വര്ഷം ഇന്ത്യക്ക് പുറത്ത് NEET പരീക്ഷാ സെന്റർ ലഭിച്ച  ആദ്യത്തെ  രാജ്യമായിരുന്നു കുവൈറ്റ്.  കുവൈത്തിലെ ഇന്ത്യൻ എംബസി നിരന്തരം നടത്തിയ പരിശ്രമത്തിന്റെ ഫലമായാണു സെന്റർ അനുവദിച്ചത്. നീറ്റ് പരീക്ഷയുടെ ചരിത്രത്തിൽ ആദ്യമായായിരുന്നു ഗൾഫിലെ  ഇന്ത്യൻ കുട്ടികൾക്ക് സൗകര്യപ്രദമാകും വിധം കുവൈത്തിൽ ആദ്യ സെന്റര് ലഭിച്ചത് കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ സിബി ജോർജിന്റെ നിരന്തരമായ ഇടപെടലുകൾ മൂലമാണ് വീണ്ടും കുവൈത്തിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചത്. 

നാഷണൽ ടെസ്റ്റിംഗ് ഏജൻസിയായ എൻടിഎ  ഔദ്യോഗിക വെബ്സൈറ്റായ https://neet.nta.nic.in/-ൽ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്-അണ്ടർ ഗ്രാജുവേറ്റ് (NEET-UG) 2022-ന്റെ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു. മെഡിക്കൽ പരീക്ഷാർത്ഥികൾക്ക് NEET 2022 അപേക്ഷാ ഫോം വെബ്‌സൈറ്റ് വഴി പൂരിപ്പിക്കാം. ഉദ്യോഗാർത്ഥികൾക്ക് മെയ് 06, 2022 വരെ അപേക്ഷാ ഫോം പൂരിപ്പിക്കാൻ കഴിയും . നാഷണൽ ടെസ്റ്റിംഗ് ഏജൻസി NEET (UG) - 2022 പരീക്ഷ 2022 ജൂലൈ 17-ന് നടത്തും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News