അഞ്ച് ദിവസത്തിനിടെ കണ്ടെത്തിയത് 45 ളം ഉപേക്ഷിക്കപ്പെട്ട കാറുകള്‍.വാഹന ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും.

  • 07/04/2022

കുവൈത്ത് സിറ്റി : ഹവല്ലി, സാൽമിയ പ്രദേശങ്ങളിൽ റോഡിന് തടസ്സം സൃഷ്ടിച്ച വാഹനങ്ങളും  സ്ക്രാപ്പുകളും നീക്കം ചെയ്തതായി അധികൃതര്‍ അറിയിച്ചു.  മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ റോഡ്‌ പരിസരത്ത് നിന്നും റൗണ്ട് എബൗട്ടുകളിൽ നിന്നും  നിരവധി കാറുകളും കാഴ്ച്ചക്ക് തടസ്സം സൃഷ്ടിക്കുന്ന ബോര്‍ഡുകളുമാണ് നീക്കം ചെയ്തത്. തുടര്‍ ദിവസങ്ങളിലും പരിശോധനകള്‍ ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സാൽമിയ, ഹവല്ലി പ്രദേശങ്ങളിൽ നിന്ന് മാത്രമായി 45 ഉപേക്ഷിക്കപ്പെട്ട കാറുകളാണ് കണ്ടെത്തിയത്. നിയമപരമായി ഇത്തരം വാഹനങ്ങളില്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥന്മാര്‍ നേരത്തെ നോട്ടീസുകള്‍ പതിച്ചിരുന്നു. പതിക്കുകയും നോട്ടീസ് കാലാവധി അവസാനിച്ചതിന് ശേഷവും വാഹനങ്ങള്‍ നീക്കം ചെയ്യതിരുന്നതിനെ തുടര്‍ന്നാണ്‌  കാറുകൾ മുനിസിപ്പാലിറ്റി ഗാരേജിലേക്ക് മാറ്റിയത്.പിടിച്ചിടുത്ത വാഹനങ്ങളുടെ ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.

Related News