ഷെയ്ഖ് അബ്ദുല്ല അൽ സലേം കൾച്ചറൽ സെന്ററിന് എൽസിഡി ബെർലിൻ അവാർഡ്

  • 08/04/2022

കുവൈത്ത് സിറ്റി : ഷെയ്ഖ് അബ്ദുല്ല അൽ സലേം കൾച്ചറൽ സെന്റർ 2021 ലെ എൽസിഡി ബെർലിൻ അവാർഡ് ജേതാവായി . ന്യൂ കൾച്ചറൽ ഡിസൈനേഷൻ ഓഫ് ദി ഇയർ (മിഡിൽ ഈസ്റ്റ് / ആഫ്രിക്ക) എന്ന വിഭാഗത്തിലാണ് കൾച്ചറൽ സെന്ററിന് അവാര്‍ഡ്‌ ലഭിച്ചത്. ആഗോളതലത്തിൽ "മ്യൂസിയങ്ങൾക്കുള്ള ഓസ്കാർ" എന്നറിയപ്പെടുന്ന ബഹുമതി ലഭിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ബെർലിനിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ അമീർ ദിവാൻ കൾച്ചറൽ സെന്റർ പ്രതിനിധി മഹാ അൽ മൻസൂർ, തലാൽ അൽ അഖാബ്  എന്നിവർ അവാർഡ് ഏറ്റുവാങ്ങി. 

21 രാജ്യങ്ങളിൽ നിന്നുള്ള 38 സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു അവസാന ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ആഗോള തലത്തിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക സമുച്ചയങ്ങളിലൊന്നാണ് ഷെയ്ഖ് അബ്ദുല്ല അൽ സലേം കൾച്ചറൽ സെന്റർ. 22 ഗാലറികളിലായി 1,100 പ്രദർശനങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം,ഫൈൻ ആർട്സ് സെന്റർ, അറബിക് ഇസ്ലാമിക് സയൻസ് മ്യൂസിയം, സ്പേസ് മ്യൂസിയം, തിയേറ്റർ തുടങ്ങിയവും സജ്ജീകരിച്ചിട്ടുണ്ട്. 

കുവൈത്ത് സിറ്റിയില്‍ അൽ ഷാബ് പ്രദേശത്ത് 13 ഹെക്ടറിലായാണ് കൾച്ചറൽ സെന്റർ സ്ഥിതി ചെയ്യുന്നത്. കൾച്ചറൽ ഇന്നൊവേഷൻസ് ആർക്കിടെക്റ്റുമാരായ എസ്എസ്എച്ച് ഡിസൈൻ അൽഗാനിം ഇന്റർനാഷണൽ, ബെക്ക് ഇന്റീരിയേഴ്സ് എന്നിവരുമായി സഹകരിച്ചാണ് കൾച്ചറൽ സെന്റർ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News