ഹവല്ലിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു

  • 08/04/2022

കുവൈത്ത് സിറ്റി: ഹവല്ലിയിൽ  കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി കുവൈത്തി പൗരൻ ആത്മഹത്യ ചെയ്തു. ഹവല്ലി  സ്ക്വയറിലെ കെട്ടിടത്തിലെ ഒരു ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി തന്റെ മുപ്പതുകളിൽ എത്തി നിൽക്കുന്ന യുവാവാണ് ജീവനൊടുക്കിയത്. യുവാവ് ജോലി ചെയ്തിരുന്നത് ഈ കെട്ടിടത്തിൽ തന്നെ ആയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അധികൃതർ എത്തിയപ്പോൾ മുറ്റത് മൃതദേഹം കണ്ടെത്തുകയായിരുന്നു.

തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഫോറൻസിക് തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് ഡോക്ടറെയും ഡെപ്യൂട്ടി അറ്റോർണി ജനറലിനെയും വിളിച്ചുവരുത്തി. ഫോറൻസിക് പരിശോധനയിൽ യുവാവിന്റെ വസ്ത്രങ്ങൾക്കുള്ളിൽ നിന്ന് തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ കണ്ടെത്തി. മൃതദേഹം നീക്കം ചെയ്യാനും ഫോറൻസിക് മെഡിസിൻ വിഭാഗത്തിന് റഫർ ചെയ്യാനും ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു.  സംഭവത്തെക്കുറിച്ച് ആവശ്യമായ അന്വേഷണങ്ങൾ നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News