വിശുദ്ധ റമദാൻ: അഞ്ച് മില്യണോളം ആളുകൾക്ക് നോമ്പ് തുറക്കാൻ ഭക്ഷണം എത്തിച്ച് കുവൈത്ത്

  • 08/04/2022

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിന്റെ പുണ്യം ഉൾക്കൊണ്ട് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള 20 രാജ്യങ്ങളിലെ അഞ്ച് മില്യണോളം ആളുകൾക്ക് നോമ്പ് തുറക്കാൻ ഭക്ഷണം എത്തിച്ച് കുവൈത്ത്. സ്വദേശത്തും വിദേശത്തും വേദന അനുഭവിക്കുന്നവരുടെ മുറിവുകളുണക്കാൻ കാരുണ്യത്തിന്റെ കൈ നീട്ടുകയാണ് കുവൈത്ത്. വിശുദ്ധ റമദാൻ മാസത്തിൽ ചാരിറ്റബിൾ സൊസൈറ്റികളും മനുഷ്യസ്‌നേഹികളും നൽകുന്ന സഹായങ്ങൾ വളരെയേറെ വർധിച്ചിട്ടുണ്ട്. 

നോമ്പ് മുറിക്കുന്നവർക്ക് ഭക്ഷണം നൽകാനുള്ള പ്രോജ്ക്ട് ചാരിറ്റി സൊസൈറ്റികൾ വിഭജിച്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. കുവൈത്തിന് അകത്തും പുറത്തും ഇത് തുടരുന്നുണ്ട്. വിശുദ്ധ മാസത്തിൽ എണ്ണം വർധിച്ച സാഹചര്യത്തിലും വിദേശത്തുള്ള ആവശ്യക്കാർക്കും വീട്ടിലെ കുടുംബങ്ങൾക്കുമുള്ള  ഫുഡ് ബാസ്ക്കറ്റുകൾ നൽകുന്നതും മുടങ്ങാതെ മുന്നോട്ട് പോകുന്നുണ്ട്. നോമ്പ് മുറിക്കുന്നതിനുള്ള ഭക്ഷണം നൽകുന്നതിനായുള്ള സംഭാവനകളുടെ അളവ് രാജ്യത്തിനകത്ത് വർധിച്ചിട്ടുണ്ട്. കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശത്തെ തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കാനുള്ള പരിശ്രമങ്ങൾ അസോസിയേഷനുകൾ ഇരട്ടിയാക്കിയിട്ടുമുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News