പുതിയ ഒമിക്രോൺ XE വകഭേദം; നീരീക്ഷണം കർശനമാക്കിയിട്ടുണ്ടെന്ന് കുവൈറ്റ് സർക്കാർ വൃത്തങ്ങൾ

  • 08/04/2022

കുവൈത്ത് സിറ്റി: രാജ്യത്തെ നിലവിലുള്ള കൊവിഡ് സാഹചര്യം വളരെ മെച്ചപ്പെട്ടതാണെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. ആരോ​ഗ്യ സാഹചര്യത്തിൽ ഒരു സ്ഥിരത കൈവന്നിട്ടുണ്ട്. അതേസമയം, പ്രാദേശികമായും ആ​ഗോള തലത്തിലും മഹാമാരിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എല്ലാ മാറ്റങ്ങളെയും ആരോ​ഗ്യ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ബ്രിട്ടണലിൽ ഉൾപ്പെടെ സ്ഥിരീകരിച്ച ഒമിക്രോൺ എക്സ് ഇ എന്ന പുതിയ കൊവിഡ് വകേഭേദം നിലവിൽ ആശങ്ക ഉയർത്തുന്നതല്ലെന്ന് ആരോ​ഗ്യ മന്ത്രാലയം വിശദമാക്കി.

കഴിഞ്ഞ ജനുവരി മുതൽ ബ്രിട്ടൺ ഇതിനെ നിരീക്ഷിച്ചുവരികയാണ്. ഇതുവരെ ഒരു റീബൗണ്ട് തരംഗത്തിന് കാരണമായിട്ടില്ലാത്തതിനാൽ ബ്രിട്ടനിൽ രേഖപ്പെടുത്തിയ കേസുകൾ പരിമിതമാണ്, കൂടാതെ അതിന്റെ ലക്ഷണങ്ങൾ ആദ്യത്തെ ഒമിക്രോൺ വകഭേദവുമായി സാമ്യമുള്ളതും സമാനവുമാണ്. ഇത്തരം വകഭേദങ്ങൾ രാജ്യത്ത് എത്താനുള്ള സാധ്യതയുമുണ്ട്. പ്രത്യേകിച്ചും ലോകത്തിലെ മിക്ക രാജ്യങ്ങളും സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും എല്ലാം തുറക്കുകയും ചെയ്തതിനാൽ വകഭേദം പടർന്നേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News