ഈ വർഷം കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലായത് 638 പേർ

  • 09/04/2022

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടന്ന പരിശോധനകളിൽ ഈ വർഷം ആദ്യ പാദത്തിൽ മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലായത് 638 പേരെന്ന് കണക്കുകൾ. ഡ്രഗ് കൺട്രോളിനായുള്ള ജനറൽ അഡ്മിനിസ്‌ട്രേഷന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം കള്ളക്കടത്തുകാരെയും മയക്കുമരുന്ന് വിൽപ്പനക്കാരെയും പിടികൂടുന്നതിനുള്ള മറ്റ് സുരക്ഷാ മേഖലകളുമായി സഹകരിച്ച് നടത്തിയ ക്യാമ്പയിനുകളിലാണ് ഇത്രയും പേർ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാ​ഗം അറിയിച്ചു.

മയക്കുമരുന്ന് വിൽപ്പനക്കാർ പ്രധാനമായി ലക്ഷ്യം വയ്ക്കുന്നത് യുവാക്കളെയാണ്. അതുകൊണ്ട് തന്നെ മയക്കുമരുന്ന് ഭീഷണി അവസാനിപ്പിക്കുന്നതിനായി മറ്റ് സുരക്ഷാ സ്ഥാപനങ്ങളുമായി ചേർന്ന് നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷന്റെ പ്രവർത്തനം തുടരുകയാണ്. ഈ വിപത്തിനെ തടുക്കുവാൻ പൗരന്മാരുടെയും താമസക്കാരുടെയും എല്ലാ സഹകരണവും വേണമെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. തങ്ങളുടെ കുട്ടികളെ മയക്കുമരുന്നിൽ നിന്ന് അകറ്റി നിർത്താൻ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News