സോഷ്യൽ മീ‍ഡിയ ഉപയോ​ഗിച്ച് വ്യാജ ചാരിറ്റി പ്രവർത്തനങ്ങൾ; നിരീക്ഷണം ശക്തമാക്കി കുവൈറ്റ് അധികൃതർ

  • 09/04/2022

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ സോഷ്യൽ മീ‍ഡിയ ഉപയോ​ഗിച്ച് വ്യാജ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നവരെ നിരീക്ഷിച്ച് അധികൃതർ. അഫയേഴ്സ് മന്ത്രാലയം ഇതിനായി പ്രത്യേക സംഘത്തെ നിയോ​ഗിച്ചിരുന്നു. റമദാൻ മാസത്തിന്റെ തുടക്കം മുതൽ ആരംഭിച്ച നിരീക്ഷണത്തിൽ വ്യാജമായ പത്തോളം പരസ്യങ്ങളാണ് കണ്ടെത്തിയത്. വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്ന സുപ്പർവൈസറി കമ്മിറ്റിയുമായി ഇക്കാര്യത്തിൽ മന്ത്രാലയം  സംസാരിച്ച് കഴിഞ്ഞുവെന്നും അധികൃതർ അറിയിച്ചു. 

നിയമനടപടികൾ സ്വീകരിക്കുന്നതിനായി ഈ വിഷയം ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തിട്ടുമുണ്ട്. ചാരിറ്റബിൾ പ്രോജക്റ്റുകൾ നടപ്പിലാക്കുന്നതും ഇലക്ട്രോണിക് മാർഗങ്ങളിലേക്ക് (കെ-നെറ്റ്) സംഭാവന ശേഖരണം പരിമിതപ്പെടുത്തുന്നതും അടക്കമുള്ള തീരുമാനങ്ങൾ നടപ്പാക്കുന്നത് ചാരിറ്റബിൾ വർക്ക് ഫോളോ-അപ്പ് ടീമുകൾ ദിവസവും കൃത്യമായി എല്ലാ ദിവസവും നിരീക്ഷിക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News