ഖൈത്താനിൽ സുരക്ഷാ ക്യാമ്പയിൻ; 25 നിയമലംഘകർ അറസ്റ്റിൽ

  • 09/04/2022

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ 24 മണിക്കൂറും നീണ്ടു നിൽക്കുന്ന കർശനമായ സുരക്ഷാ പരിശോധന തുടർന്ന് അധികൃതർ. ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ നിർദേശപ്രകാരമാണ് പരിശോധന നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. ഖൈത്താൻ മേഖലയിൽ റെസിഡൻസി അഫയേഴ്സ് ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിൽ 25 നിയമലംഘകരാണ് അറസ്റ്റിലായത്.

ഫർവാനിയ ​ഗവർണറേറ്റിന് ഉള്ളിൽ നടന്ന ക്യാമ്പയിനിൽ റെസിഡൻസി കാലാവധി അവസാനിച്ച 10 പേരും രേഖകൾ കൈവശമില്ലാത്ത ഏഴ് പേരും ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട നാല് പേരും പിടിയിലായി. കൂടാതെ, ഭിക്ഷാടനം നടത്തിയതിന് രണ്ട് പേരെയും വഴിയോരകച്ചവടക്കാരായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. എല്ലാ ​ഗവർണറേറ്റുകളിലും കർശനമായ സുരക്ഷാ പരിശോധനകൾ തുടരുകയാണെന്നും ഒരു തരത്തിലുള്ള നിയമലംഘനങ്ങളും അനുവദിക്കില്ലെന്നും അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News