സാല്‍വയിലെ വ്യാജ അപകടം: നഴ്സിനെതിരെ നടപടി

  • 09/04/2022

കുവൈത്ത് സിറ്റി: സാല്‍വ പ്രദേശത്ത് നടന്ന വിചിത്ര അപകടത്തിന്‍റെ വീഡിയോ പുറത്ത്. ഒരു അറബ് നേഴ്സ് വ്യാജമായി ഒരു അപകടത്തെ തനിക്ക് അനുകൂലമായി മാറ്റുകയായിരുന്നു. യുവതി മനഃപൂർവ്വം വാഹനം റിവേഴ്‌സിൽ എടുത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തെ ഇടിക്കുകയായിരുന്നു.ഇതിന് ശേഷം ഡ്രൈവർ തന്‍റെ വാഹനവുമായി കൂട്ടിയിടിച്ചെന്ന് പറഞ്ഞ് അറബ് നേഴ്സ് കാറില്‍ നിന്ന് പുറത്തിറങ്ങി ആരോപണം ഉയര്‍ത്തുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തില്‍  അപകടം സംഭവച്ചതിനെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടർന്ന് നടന്ന അന്യോഷണത്തിലാണ് കാര്യങ്ങൾ വ്യക്തമായത്. 

ഇതില്‍ നടന്ന അന്വേഷണത്തില്‍ അപകടത്തില്‍ ഇരയായത് താനാണെന്ന് നേഴ്സ് വാദിച്ചു. ഇതിനിടെ ഇന്നലെ ഒരു കുവൈത്തി പൗരന്‍ ഈ അപകടത്തിന്‍റെ വീഡിയോ പുറത്ത് വിടുകയായിരുന്നു. വിഡിയോയിൽ വാഹനം റിവേഴ്സിൽ വന്നു ഇടിക്കുന്നത് വ്യക്തമാണ് , തുടര്‍ന്ന് നേഴ്സിനെ വിളിച്ച് വരുത്തിയ ഉദ്യോഗസ്ഥര്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു. അപകടത്തെക്കുറിച്ച് തെറ്റായ വിവരം നൽകിയതിനും വാഹനം പിന്നോട്ട് എടുത്തതിനും ഇവർക്കെതിരെ കേസെടുത്തതായി അധികൃതര്‍ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News