ഐസിസിആര്‍ ഫൗണ്ടേഷന്‍ ദിനം ആഘോഷിച്ച് ഇന്ത്യന്‍ എംബസി

  • 09/04/2022

കുവൈത്ത് സിറ്റി: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്‍റെ സ്ഥാപക ദിനം ആഘോഷിച്ച് ഇന്ത്യന്‍ എംബസി. ഒപ്പം ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്‍റെ കര്‍ട്ടന്‍ റൈസര്‍ ലോഞ്ചും സംഘടിപ്പിച്ചു. ജൂണ്‍ 21നാണ് അന്താരാഷ്ട്ര യോഗ ദിനം. ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവും അതിമനോഹരമായ വൈവിധ്യവും ഉയര്‍ത്തിക്കാട്ടിയാണ് സ്ഥാനപതി സിബി ജോര്‍ജ് ചടങ്ങില്‍ സംസാരിച്ചത്. ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുൽ കലാം ആസാദിനെയും 1950ൽ ഐസിസിആര്‍ സ്ഥാപിച്ചത് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ വിലമതിക്കാനാവാത്ത സംഭാവനകളെയും സിബി ജോര്‍ജ് അനുസ്മരിച്ചു.

വിദേശത്ത് ഇന്ത്യൻ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്‍റെ സംഭാവനകളെ അംബാസഡർ അഭിനന്ദിച്ചു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്‍റെ 60-ാം വാർഷികം ആഘോഷിക്കുന്നതിനൊപ്പം, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം (ആസാദി കാ അമൃത് മഹോത്സവ്) ആഘോഷിക്കുന്നതിനായി രണ്ട് വർഷം നീണ്ട ആഘോഷം സംഘടിപ്പിക്കുന്നതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. 

വ്യാപാരം, സാങ്കേതികവിദ്യ, ടൂറിസം ക്യാമ്പയിനെ കുറിച്ച് വിശദീകരിച്ച സിബി ജോര്‍ജ് കുവൈത്തിന്‍റെ എല്ലാ കോണുകളിലേക്കും ‘ഈ വർഷം ഇന്ത്യ സന്ദർശിക്കുക’ എന്ന സന്ദേശം പ്രചരിപ്പിക്കാൻ ഇന്ത്യൻ പ്രവാസികളോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിൽ ഐസിസിആർ നൽകുന്ന തുടർച്ചയായ പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. 2022ലെ അന്താരാഷ്ട്ര യോഗ ദിന  ആഘോഷങ്ങൾക്കായുള്ള കർട്ടൻ റൈസർ ലോഞ്ച് ചെയ്തു കൊണ്ട് ഈ ഇതിന്‍റെ ഭാഗമായി എംബസി മിക്കവാറും എല്ലാ ദിവസവും കുവൈത്തില്‍ യോഗ പരിപാടികൾ നടത്തുമെന്നും അംബാസഡർ ജോർജ് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News