കുവൈത്തിൽ മൂന്ന് മാസത്തിനിടെ പിടികൂടിയത് ഒരു ടൺ ഹാഷിഷ്

  • 10/04/2022

കുവൈത്ത് സിറ്റി:  ഡ്രഗ് കൺട്രോളിനായുള്ള ജനറൽ അഡ്മിനിസ്‌ട്രേഷന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം കള്ളക്കടത്തുകാരെയും മയക്കുമരുന്ന് വിൽപ്പനക്കാരെയും പിടികൂടുന്നതിനുള്ള മറ്റ് സുരക്ഷാ മേഖലകളുമായി സഹകരിച്ച് നടത്തിയ ക്യാമ്പയിനുകളുടെ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാ​ഗം പുറത്ത് വിട്ടു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യ പാദത്തിൽ അറസ്റ്റിലായത് 638 പേരാണ്. വിവിധ തരത്തിലുള്ള 508 കേസുകൾ രജിസ്റ്റർ ചെയ്തതായി കണക്കുകളിൽ പറയുന്നു. 

2022 ആദ്യ പാദത്തിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ സെക്യൂരിട്ടി അതോറിറ്റികളുമായി സഹകരിച്ച് ഒരു ടണ്ണിലധികം ഹാഷിഷ് ആണ് പിടിച്ചെടുത്തിട്ടുള്ളത്. കൂടാതെ, 163 ​ഗ്രാം നാർക്കോട്ടിക്ക് ഉത്പന്നങ്ങളും കണ്ടെടുത്തു. ഒന്നര കിലോയോളം ഹെറോയിൻ, 47 കിലോ കഞ്ചാവ്, കഞ്ചാവിന്റെ 89 തൈകൾ, 100 കിലോ നാർക്കോട്ടിസ് ലിലാക് തുടങ്ങിയവും പരിശോധനയിൽ പിടിച്ചെടുക്കാനായി. 650 ​ഗ്രാം നാർക്കോട്ടിം​ഗ് കെമിക്കലും 500 ​ഗ്രാം കറുപ്പും 120 ​​ഗ്രാം കൊക്കെയ്നുമാണ് ഈ കാലയളവിൽ കണ്ടെത്താനായത്. ഒപ്പം 265,151 ലഹരി ​ഗുളികകളും 2,930 വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത മദ്യക്കുപ്പികളും പിടിച്ചെടുത്തായി അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News