വിശുദ്ധ റമദാൻ: 22,700 തൊഴിലാളികൾക്ക് ഇഫ്താർ ഭക്ഷണമെത്തിക്കാൻ കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്ക്

  • 10/04/2022

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ 22,700 തൊഴിലാളികൾക്ക്  ഇഫ്താർ ഭക്ഷണമെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്ക് അറിയിച്ചു. ജനറൽ സെക്രട്ടറിയേറ്റ് ഓഫ് എൻഡൗമെന്റ്സിന്റെ സഹകരണത്തോടെ ഈ പദ്ധതി നടപ്പാക്കുന്നത്. വിശുദ്ധ റമദാൻ മാസത്തിൽ ചാരിറ്റബിൾ സംരംഭങ്ങളും ക്യാമ്പയനുകളും നടത്താനാണ് തീരുമാനമെന്ന് കുവൈത്ത് ഫുഡ് ആൻഡ് റിലീഫ് ബാങ്ക്ഡയറക്ടർ ബോർഡ് ഡെപ്യൂട്ടി ചെയർമാൻ മിഷാൽ അൽ അൻസാരി പറഞ്ഞു.

രാജ്യത്തിനകത്തുള്ള തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സാമൂഹിക ഉത്തരവാദിത്തത്തിനും സുസ്ഥിരതയ്ക്കും വേണ്ടി എൻഡൗമെന്റ് ജനറൽ സെക്രട്ടേറിയറ്റുമായി ചേർന്നാണ് പദ്ധതി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാങ്കിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും പ്രചാരണങ്ങളുടെയും പദ്ധതികളുടെയും വിജയത്തിനായി എല്ലാ മാർഗങ്ങളും സുഗമമാക്കുന്നതിനുള്ള സെക്രട്ടറിയേറ്റിന്റെ പരിശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News