ജമ്മു കശ്മീരിലെ പഹൽഗാമിൽ മൂന്ന് ഭീകരരെ വെടിവച്ചുകൊന്ന് സുരക്ഷാ സേന

  • 06/05/2022



ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ മൂന്ന് ഭീകരരെ വെടിവച്ചുകൊന്ന് സുരക്ഷാ സേന. ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ചതിലൂടെ വലിയ ആക്രമണ ഭീഷണിയാണ് ഇല്ലാതാക്കിയതെന്ന് പൊലീസ് പറഞ്ഞു. ദീർഘകാലമായി ഭീകരപ്രവർത്തനം നടത്തിവരുന്ന ഹിസ്ബുൽ മുജാഹിദീൻ ഭീകരസംഘടനയിലെ അംഗം അഷ്റഫ് മൗലവിയും കൊല്ലപ്പെട്ടവരിൽപ്പെടുന്നു.

അമർനാഥ് യാത്ര നടക്കുന്ന പാതയ്ക്ക് സമീപത്താണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യ സന്ദേശത്തെത്തുടർന്ന് തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് ജനറൽ വിജയ് കുമാർ അറിയിച്ചു. തുടർന്ന് ഏറ്റുമുട്ടലുണ്ടാകുകയും ഭീകരരെ വധിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പഹൽഗാം. രണ്ട് വർഷത്തിനിടെ നടക്കുന്ന അമർനാഥ് യാത്രയുടെ ബേസ് ക്യാംപുമാണ്. ജൂൺ 30നാണ് പഹൽഗാം യാത്ര ആരംഭിക്കുന്നത്. 

Related News