കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളര്‍ത്തുകേന്ദ്രമെന്ന് ജെ.പി നദ്ദ

  • 06/05/2022

കോഴിക്കോട്: പിണറായി സര്‍ക്കാര്‍ ഇസ്ലാമിക തീവ്രവാദത്തെ സഹായിക്കുന്നുവെന്നും കേരളം ഇസ്ലാമിക തീവ്രവാദത്തിന്റെ വളര്‍ത്തു കേന്ദ്രമായി മാറിയെന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ വിര്‍മശിച്ചു. കോഴിക്കോട് നടന്ന ബി.ജെ.പി പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

പിണറായി വിജയന്‍ സര്‍ക്കാര്‍ എല്ലാവരോടും തുല്യമായി പെരുമാറുന്നു എന്നാണ് ഭാവിക്കുന്നത്. എന്നാല്‍ അവര്‍ ഇസ്ലാമിക ഭീകരവാദികളെ സഹായിക്കുകയാണ്. ഇസ്ലാമിക ഭീകരവാദത്തിന്റെ വളര്‍ത്തുകേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്. കേരളത്തിലെ ജനസമൂഹം അസ്വസ്ഥമാണ്. മതങ്ങളുടെ ജനസംഖ്യയിലുണ്ടാകുന്ന മാറ്റങ്ങള്‍ ജനങ്ങളെ അസ്വസ്ഥരാക്കുന്നു. മാത്രമല്ല, കൃസ്ത്യന്‍ സമൂഹം അതിന്റെ അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. അവര്‍ നാര്‍ക്കോട്ടിക് ജിഹാദിനെപ്പറ്റി പറയുന്നു. അവരുടെ അസ്വസ്ഥത പരിഹരിക്കാന്‍ വേണ്ടിയല്ല പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കപട മതേതരത്വമാണ് കാണിക്കുന്നത്. ജനങ്ങളെ വിഭജിച്ചു കൊണ്ട് ഭരിക്കുവാനാണ് ശ്രമിക്കുന്നത്. ഇതിന് അവസാനം ഉണ്ടാകേണ്ടിയിരിക്കുന്നു. ഇസ്ലാമിക ഭീകരവാദത്തെ സഹായിക്കുന്ന ഈ രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related News