ചിത്രദുർഗ: കർണാടകത്തിലെ ചിത്രദുർഗയിൽ പെൺവാണിഭ റാക്കറ്റിനെ പിടികൂടി. ഇവരുടെ പിടിയില്‍ നിന്ന് 12 പെൺകുട്ടികളെ ചിത്രദുർഗ പോലീസ് രക്ഷിച്ചു. തമിഴ്നാട്, ആന്ധ്ര, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച പെൺകുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. ഹോട്ടൽ മാനേജറായ സ്ത്രീ ഉൾപ്പെടെ നടത്തിപ്പുകാരായ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിത്രദുർഗയിലെ പ്രജ്വാൽ എന്ന ഹോട്ടൽ കേന്ദ്രീകരിച്ചാണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നത്. ഹോട്ടലിലെ ശുചിമുറിക്കുള്ളില്‍ പ്രത്യേക രഹസ്യ അറയുണ്ടാക്കിയാണ് ഇടപാടുകാരെ പ്രവേശിപ്പിച്ചിരുന്നത്. കഷ്ടിച്ച് ഒരാള്‍ക്ക് നുഴഞ്ഞ് കയറാന്‍ മാത്രം കഴിയുന്ന വലിപ്പത്തിലായിരുന്നു ഈ അറ. പെണ്‍കുട്ടികളെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കര്‍ണാടക പൊലീസ് നടത്തിയ പരിശോധനയിലാണ് ശുചിമുറിക്കുള്ളിലെ പ്രത്യേക അറ കണ്ടെത്തിയത്. ശുചിമുറിയുടെ ഭിത്തിയിലൂടെ വഴിയുണ്ടെന്ന് സംശയം തോന്നാതിരിക്കാന്‍ രഹസ്യവാതിലിലും ടൈല്‍ പതിച്ചിരുന്നു. പ്രജ്വാല്‍ ഹോട്ടലിന്‍റെ രണ്ടാം നിലയിലാണ് രഹസ്യ അറ പ്രവര്‍ത്തിച്ചിരുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ എത്തിച്ചിരുന്നു. അറയില്‍ പ്രവേശിപ്പിച്ച് കഴിഞ്ഞാല്‍ ഇവരെ പുറം ലോകത്തേക്ക് വിടില്ല. ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യവും ശുചിമുറിയും കിടക്കയും അടക്കം അകത്ത് തന്നെ സജ്ജീകരിച്ചിരുന്നു. ചിത്രദുര്‍ഗ ഡിസിപിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. വലിയ തുക വാങ്ങിയാണ് ഇടപാടുകാരെ എത്തിച്ചിരുന്നത്. ഒന്നര വര്‍ഷത്തോളമായി ഈ രഹസ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ അടക്കം ആറ് പേരെയാണ് അറസ്റ്റ് ചെയ്ത്. രണ്ട് മാസം മുന്പാണ് പെണ്‍കുട്ടികളെ ഹോട്ടലില്‍ എത്തിച്ചതെന്ന് മാനേജര്‍ പൊലീസിനോട് വെളിപ്പെടുത്തി. രണ്ട് പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഹോട്ടല്‍ മാനേജരായ സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?