പത്തനംതിട്ട: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊട്ട വര്‍ഗീസ് എന്ന വര്‍ഗീസാണ് മരിച്ചത്. മോഷണക്കേസുകളിലും അബ്കാരി കേസുകളിലും പ്രതിയായ ഇയാളെ പന്തളം കുന്നുകുഴിക്ക് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച രാവിലെയാണ് വെള്ളക്കെട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് മൊട്ട വര്‍ഗീസാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ സംഘർഷത്തിൽ പരിക്കേറ്റതിന്റെ ലക്ഷണങ്ങളുണ്ട്. മൃതദേഹത്തിന് സമീപത്ത് നിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് വര്‍ഗീസും നാട്ടിലെ ചിലരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.പന്തളത്തെ പള്ളിയിലെ പെരുനാളിനിടയിലും സംഘർഷമുണ്ടാക്കിയതിനും വർഗീസിനെരെ പോലീസ് കേസെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍വിവരങ്ങള്‍ ശേഖരിക്കുകയാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് ഡോഗ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?