ജമ്മു കാശ്മീരില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

  • 08/05/2022

ദില്ലി: ജമ്മു കശ്മീരീലെ കുല്‍ഗാമില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ മരിച്ചു. ഒമ്പത് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.

കഴിഞ്ഞ ദിവസം അനന്തനാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹീദ്ദീന്‍ ഭീകരന്‍ അഫ്‌റഫ് മൌള്‍വി ഉള്‍പ്പെടെ മൂന്ന് ഭീകരരെയാണ് വധിച്ചത്. അമര്‍നാഥ് യാത്രയ്ക്കായുള്ള വഴിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സുരക്ഷ സംവിധാനങ്ങള്‍ സൈന്യം വിലയിരുത്തി വരുന്നതിനിടെയാണ് പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചത്. പിന്നാലെ നടന്ന തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നത്. അമര്‍നാഥ് യാത്ര അട്ടിമറിക്കാനുള്ള ഭീകരുടെ നീക്കത്തിന് നല്‍കിയ കനത്ത തിരിച്ചടിയാണിതെന്ന് സൈന്യം അറിയിച്ചു.

Related News