വ്‌ളാഡിമിർ പുടിന് ഗുരുതര രോഗബാധയുണ്ടെന്ന് യുക്രൈൻ: അട്ടിമറി ഭീഷണി നേരിടുന്നുണ്ടെന്ന് റഷ്യ

  • 16/05/2022മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് ഗുരുതര രോ​ഗബാധയുണ്ടെന്ന് ആരോപിച്ച് യുക്രൈൻ. ‌യുക്രൈൻ മിലിട്ടറി ഇന്റലിജൻസ് മേധാവി മേജർ ജനറൽ കിറിലോ ബുഡനോവ് സ്കൈ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. റഷ്യൻ നേതാവിന് കാൻസർ ഉൾപ്പെടെ നിരവധി ​ഗുരുതരരോ​ഗ ബാധിതനാണ്. 

പുടിൻ അട്ടിമറി ഭീഷണി നേരിടുന്നുണ്ടെന്നും റഷ്യയിൽ അട്ടിമറി നീക്കം പുരോഗമിക്കുകയാണെന്നും കിറിലോ ബുഡനോവ് പറഞ്ഞു. റഷ്യക്കെതിരെ യുക്രൈൻ പ്രൊപ​ഗാണ്ട പ്രചരിപ്പിക്കുകയല്ല താനെന്നും അത്തരമൊരു സാഹചര്യത്തിൽ പട്ടാള അട്ടിമറി അസാധ്യമാണെന്നും ബുഡനോവ് വ്യക്തമാക്കി.

ഓ​ഗസ്റ്റ് പകുതിയോടെ യുദ്ധം ബ്രേക്കിംഗ് പോയിന്റിലെത്തും. മിക്ക പോരാട്ടങ്ങളും ഈ വർഷാവസാനത്തോടെ പൂർത്തിയാകും. ഡോംൺബാസും ക്രിമിയയും ഉൾപ്പെടെ ഞങ്ങൾക്ക് നഷ്ടപ്പെട്ട ഞങ്ങളുടെ എല്ലാ പ്രദേശങ്ങളും ഞങ്ങൾ പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ തുടക്കം മുതലെ പുടിന്റെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിരുന്നു. പുടിന് രക്താർബുദമാണെന്ന് ന്യൂ ലൈൻസ് മാഗസിൻ പുറത്തുവിട്ടിരുന്നു.

Related News