ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി നിരോധനം; അപ്രതീക്ഷിതമായ വിലക്കയറ്റം നിരീക്ഷിക്കുകയാണെന്ന് കുവൈറ്റ് വാണിജ്യ-വ്യവസായ മന്ത്രി

  • 16/05/2022

കുവൈത്ത് സിറ്റി: അപ്രതീക്ഷിതമായ വിലവർധനവ് ഉണ്ടായ സാഹചര്യത്തിൽ ഉൽപ്പന്നങ്ങളുടെ വില മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ ഷരിയാൻ അറിയിച്ചു. റഷ്യൻ-ഉക്രേനിയൻ പ്രതിസന്ധിയും ഗോതമ്പ് കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനവുമാണ് വില വർധിക്കാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് കയറ്റുമതിക്കാരാണ് ഇന്ത്യ യ മന്ത്രി ഫഹദ് അൽ ഷരിയാൻ പറഞ്ഞു.
‌‌
നേരത്തെ, വാണിജ്യ വ്യവസായ മന്ത്രാലയത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് ആഗോള പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള പഠനങ്ങൾ നടത്തിയിരുന്നു. പ്രത്യേകിച്ചും നിയന്ത്രണം, ബിസിനസ്, ഉപഭോക്തൃ സംരക്ഷണ നടപടിക്രമങ്ങൾ എന്നിവയുടെ ചുമതലയുള്ളവരാണ് പഠനം നടത്തിയത്. ഈ ആഗോള പ്രതിസന്ധിയെ നേരിടാൻ ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. പ്രതിസന്ധി നീണ്ടുനിൽക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ചില ഭക്ഷ്യഉത്പന്നങ്ങൾക്ക്, പ്രത്യേകിച്ച് ​ഗോതമ്പിന് രാജ്യത്ത് ക്ഷാമം ഉണ്ടെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News