കുവൈത്തിൽ പരിശോധന ഊർജിതം; ഒരാഴ്ചക്കിടെ റെസിഡൻസി നിയമലംഘകരായ 231 പ്രവാസികൾ അറസ്റ്റിൽ

  • 16/05/2022

കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ഫോൺ വഴി 1,942 ആശയവിനിമയങ്ങളുമായി കഴിഞ്ഞ ആഴ്‌ചയിൽ ഇടപെട്ടതായി പൊതു സുരക്ഷാ മേഖലയുടെ പ്രതിവാര കണക്കുകൾ വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൗബിയുടെ മേൽനോട്ടത്തിൽ കഴിഞ്ഞ ആഴ്ചയിൽ 650 സുരക്ഷാ ചെക്ക്‌പോസ്റ്റുകളാണ് സ്ഥാപിച്ചത്. ഇതിലൂടെ വാണ്ടഡ് ലിസ്റ്റിലുള്ള 20 പേരെ അറസ്റ്റ് ചെയ്യാൻ സാധിച്ചു.
‌സ്ഥിരവും മൊബൈൽ സുരക്ഷാ പട്രോളിംഗും ചെക്ക്‌പോസ്റ്റുകളും വഴി താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 231 പേരെ അറസ്റ്റ് ചെയ്തു. 138 പ്രവാസികളാണ് ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആവശ്യമായ രേഖകളില്ലാതെ 304 പേർ പിടിയിലായി. കൂടാതെ മയക്കുമരുന്ന് കൈവശം വച്ച 50 കേസുകൾ, മദ്യ നിർമ്മണം നടത്തിയ 11 ഫാക്ടറികൾ എന്നിവയും റിപ്പോർട്ട് ചെയ്യപ്പെട്ടു. 2,055 ട്രാഫിക്ക് നിയമലംഘനങ്ങളാണ് ആകെ കണ്ടെത്താനായത്. 764 വാഹനാപകടങ്ങളും ഉണ്ടായി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News