നിയമ ലംഘനം; കുവൈത്തിലെ സ്വർണാഭരണ നിർമ്മാണ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

  • 16/05/2022

കുവൈത്ത് സിറ്റി: സൗഖ് അല്‍ മുബാറക്കിയ പ്രദേശത്ത് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി റിപ്പയറിംഗ് വര്‍ക്ക് ഷോപ്പുകളില്‍ പരിശോധന നടത്തി അധികൃതര്‍. പരിസ്ഥിതി പബ്ലിക്ക് അതോറിറ്റിയുടെ സ്പെഷ്യല്‍ ടീമും പബ്ലിക്ക് ഫയര്‍ സര്‍വ്വീസും സഹകരിച്ചാണ് പരിശോധന നടത്തിയത്. നാല് നിയമലംഘനങ്ങളാണ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. എഞ്ചിനീയറിംഗ്, പാരിസ്ഥിതിക ആവശ്യകതകൾ പാലിക്കാത്തതിന് ആർട്ടിക്കിൾ 18 അനുസരിച്ച് ലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമം ലംഘനങ്ങൾ ഒഴിവാക്കാൻ പരിസ്ഥിതി സംരക്ഷണ നിയമത്തിൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കണമെന്ന് വർക്ക്ഷോപ്പ് ഉടമകൾക്ക് അതോറിറ്റി നിര്‍ദേശം നല്‍കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News