ഒരാഴ്ചക്കിടെ കണ്ടെത്തിയത് 30,233 നിയമലംഘനങ്ങൾ; പരിശോധന തുടർന്ന് ട്രാഫിക്ക് വിഭാ​ഗം

  • 16/05/2022

കുവൈത്ത് സിറ്റി: രാജ്യത്തെ ആറ് ​ഗവർണറേറ്റുകളിലും നടന്ന പരിശോധനയിൽ 0,233 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ട്രാഫിക്ക് വിഭാഗം. മെയ് ഏഴ് മുതല്‍ 13 വരെ നീണ്ട പരിശോധനയില്‍ വാഹനം ഓടിച്ച പ്രായപൂര്‍ത്തിയാകാത്ത 56 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് ട്രാഫിക്ക് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. രാജ്യത്തെ ആറ് ഗവര്‍ണറേറ്റുകളിലും പരിശോധന നടന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ഓപ്പറേഷന്‍സ് വിഭാഗം അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ സയേഗിന്‍റെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. 

ആകെ 30,233 നിയമലംഘനങ്ങളാണ് ആകെ കണ്ടെത്തിയത്. വാണ്ടഡ് ലിസ്റ്റില്‍ ഉണ്ടായിരുന്ന ഒമ്പത് പേരെ അറസ്റ്റ് ചെയ്യാനുമായി. വാണ്ടഡ് ലിസ്റ്റിലുള്ള 15 വാഹനങ്ങളാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കൈവശം വച്ചതിന് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. ഇയാളെ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി ജുഡീഷ്വറിലേക്ക് റഫർ ചെയ്തു. നിരത്തുകൾ ഉപയോ​ഗിക്കുന്നവരുടെ സുരക്ഷ മുന്നിൽക്കണ്ട് ട്രാഫിക്ക് നിയമങ്ങൾ എല്ലാവരും പാലിക്കണമെന്ന് ജനറൽ ട്രാഫിക്ക് വിഭാ​ഗം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News