കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്; നിർത്തിവച്ച വ്യോമ ഗതാഗതം പുനഃസ്ഥാപിച്ചു

  • 16/05/2022

കുവൈറ്റ് സിറ്റി : രാജ്യത്തെ മോശം കാലാവസ്ഥയെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒന്നര മണിക്കൂറോളം നിർത്തിവെച്ച വിമാന ഗതാഗതം വൈകിട്ട് ആറ് മണിയോടെ സാധാരണ നിലയിലാക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.

ഇൻകമിംഗ്, ഔട്ട്‌ഗോയിംഗ് ഫ്ലൈറ്റുകളുടെ സമയങ്ങൾ  പുനഃക്രമീകരിച്ചതായി എയർ നാവിഗേഷൻ സർവീസസ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇമാദ് അൽ ജലവി പറഞ്ഞു. മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ, സജീവമായ കാറ്റിനൊപ്പം പൊടി കാരണം ദൃശ്യപരത കുറയുന്നത് നിലവിൽ രാജ്യത്തെ ബാധിച്ചതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

 

Related News