ഇറാഖി പൊടിക്കാറ്റ് രണ്ടു ദിവസത്തിൽ കൂടതൽ കുവൈത്തിൽ തുടരില്ല; ജ്യോതിശാസ്ത്രജ്ഞൻ അഡെൽ അൽ-സദൂൻ

  • 16/05/2022

കുവൈറ്റ് സിറ്റി : ഇറാഖി റിപ്പബ്ലിക്കിന്റെ തെക്ക് ഭാഗത്തുള്ള ബസ്ര നഗരത്തിൽ നിന്ന് ഇന്ന് ഉച്ചതിരിഞ്ഞ് കുവൈത്തിലേക്ക് വീശിയ ശക്തമായ പൊടിക്കാറ്റ് രണ്ടു ദിവസം വരെ തുടർന്നേക്കാമെന്ന്  ജ്യോതിശാസ്ത്രജ്ഞൻ അഡെൽ അൽ-സദൂൻ.  അതേ സമയം  പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാനും രാജ്യത്ത് ചുഴലിക്കാറ്റ് കടന്നുപോകുന്ന സമയത്ത് അത്യാവശ്യത്തിനല്ലാതെ പുറത്ത്  പോകരുത് എന്നും ആഹ്വാനം ചെയ്തു. 

ഇറാഖിന്റെ  ചുവന്ന കാർഷിക മണ്ണിന്റെ സ്വഭാവം കാരണം ചുവന്ന നിറം കുവൈത്തിന്റെ ആകാശത്തെ ചായം പൂശും, പ്രത്യേകിച്ച് അതിന്റെ തെക്കൻ പ്രദേശങ്ങളിൽ, പൊടി പടരുന്ന സമയത്ത്, ജനലുകളും വാതിലുകളും അടച്ചിടണമെന്നും അദ്ദേഹം സൂചിപ്പിച്ചു.  ഇറാഖ് പൊടിക്കാറ്റ്  കുവൈത്തിൽ രണ്ട് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News