ഖൈത്താൻ, അൽ സബാഹ് മേഖലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

  • 23/05/2022

കുവൈത്ത് സിറ്റി: ഖൈത്താൻ, അൽ സബാഹ് മേഖലകളിലായി രണ്ട് മൃതദേ​ഹങ്ങൾ കണ്ടെത്തിയതായി  മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ആദ്യത്തെ മൃതദേഹം ഖൈത്താൻ പ്രദേശത്തെ ഒരു അപ്പാർട്ട്മെന്റിലാണ് കണ്ടെത്തിയത്. രണ്ടാമത്തേത് അജ്ഞാതരായ ആളുകൾ അൽ സബാഹ് ആശുപത്രിയിലെ അപകടവിഭാ​ഗം ​ഗേറ്റിന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. അപ്പാർട്ട്മെന്റിൽ നിന്ന് അസഹനീയമായ മണം വന്നതോടെയാണ് കെട്ടിടത്തിന്റെ സുരക്ഷ​ഗാർഡ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ ബന്ധപ്പെട്ടത്.

സുരക്ഷാ ഉദ്യോ​ഗസ്ഥർ വന്ന വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ അഴുകിയ നിലയിലുള്ള കുവൈത്തി പൗരന്റെ മൃതദേഹം കണ്ടെത്തി. സംശയം ഉയർത്തുന്ന തരത്തിൽ ചില ഉപകരണങ്ങൾ മൃതദേഹത്തിന് സമീപം കണ്ടെത്തിയതിനാൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. രണ്ടാമത്തെ മൃതദേഹം അൽ സബാഹ് ആശുപത്രിയുടെ പാർക്കിം​ഗ് ലോട്ടിലാണ് കണ്ടെത്തിയത്. മരണപ്പെട്ടത് കുവൈത്തി പൗരനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണത്തിൽ മൃതദേ​ഹം ഉപേക്ഷിച്ച ഇറാഖി പൗരനെയും മറ്റൊരു താമസക്കാരനെയും അറസ്റ്റ്  ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് ഉപയോ​ഗത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് ഇവരുടെ മൊഴി.

Related News