ഹോട്ടലിൽ കഴിഞ്ഞത് 97 ദിവസങ്ങൾ, ബില്ലടയ്ക്കാൻ പണമില്ല; കുവൈത്തി പൗരനെതിരെ കേസ്

  • 24/05/2022

കുവൈത്ത് സിറ്റി: ഹോട്ടലിൽ ബില്ല് അടയ്ക്കുന്നില്ലെന്നുള്ള പരാതിയിൽ കുവൈത്തി പൗരനെതിരെ കേസ്. ഹോട്ടൽ മാനേജ്മെന്റിന്റെ പരാതി പ്രകാരം കുവൈത്തി പൗരൻ 97 ദിവസമാണ് സ്യൂട്ട് റൂമിൽ കഴിഞ്ഞത്. ഇതിന്റെ ബിൽ തുക 10,000 ദിനാർ ആണ്. അതിഥി സമ്പന്നനായി പ്രത്യക്ഷപ്പെടുകയും വിലകൂടിയ വാഹനത്തിൽ സഞ്ചരിക്കുകയും നയതന്ത്രജ്ഞനാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തതിനാൽ ഹോട്ടൽ മാനേജ്മെന്റ് ഈ സമയമത്രയും നിശബ്ദത പാലിക്കുകയായിരുന്നു. എന്നാൽ, ഒടുവിൽ ബിൽ അടയ്ക്കണമെന്ന് പറഞ്ഞതോടെ തന്റെ കൈയിൽ ഇപ്പോൾ പണമില്ലെന്ന് പറയുകയായിരുന്നുവെന്ന് ഹോട്ടൽ മാനേജ്മെന്റിന്റെ പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസെടുത്ത് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News