കുവൈത്തിൽ കുരങ്ങ് പനി സ്ഥിരീകരിച്ചിട്ടില്ലെന്ന് വീണ്ടും വ്യക്തമാക്കി മന്ത്രിസഭ

  • 24/05/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കുരങ്ങ് പനിയുടെ ഒരു കേസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രിസഭ. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ മങ്കിപോക്സ് വൈറസ് (കുരങ്ങു പനി) പടരുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ സ്ഥിതിഗതികൾ മന്ത്രസഭ യോ​ഗം വിലയിരുത്തി. രാജ്യത്ത് വൈറസ് പകരുന്നത് തടയാൻ മുൻകരുതലും പ്രതിരോധ നടപടികളും സ്വീകരിക്കാനുള്ള നീങ്ങളെ കുറിച്ച് ചർച്ചയും നടന്നു. 

കുരങ്ങ് പനിമായി ബന്ധപ്പെട്ട വിശദാംശങ്ങളെക്കുറിച്ചും മന്ത്രാലയം സ്വീകരിച്ച നടപടികളെക്കുറിച്ചും ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാ​ഗം അസിസ്റ്റന്റ് ഡോ. ബുതൈന അബ്ദുല്ല അൽ മുദ്ഹാഫും പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.മുഹമ്മദ് അൽ സൈദാനും ചേർന്ന് വിശദീകരിച്ചു. ആരോഗ്യ മന്ത്രാലയവും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും രോ​ഗത്തെ പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് കൗൺസിൽ വ്യക്തമാക്കിയിട്ടുണ്ട്. പൗരന്മാരുടെയും താമസക്കാരുടെയും ആരോ​ഗ്യം സംരക്ഷിക്കുന്നതിൽ അധികൃതർ എല്ലാ ശ്രദ്ധയും പുലർത്തുന്നുണ്ടെന്നും മന്ത്രിസഭ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News