പൊടിക്കാറ്റിൽ വലഞ്ഞ് കുവൈത്ത്; മെ‍‍ഡിക്കൽ എമർജൻസി വിഭാ​ഗത്തിൽ ലഭിച്ചത് 62 പരാതികൾ

  • 24/05/2022

കുവൈത്ത് സിറ്റി: പൊടിക്കാറ്റിൽ ആകെ വലഞ്ഞ് കുവൈത്ത്. ഇന്നലെയുണ്ടായ പൊടിക്കാറ്റിവൽ ആകെ 62 പരാതികളാണ് മെ‍‍ഡിക്കൽ എമർജൻസി വിഭാ​ഗത്തിൽ ലഭിച്ചത്. ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി എട്ട് വരെയുള്ള കണക്കാണിതെന്ന്   മെ‍‍ഡിക്കൽ എമർജൻസി വിഭാ​ഗം ഡയറക്ടർ മുൻതെർ അൽ ജലാഹ്മാ പറഞ്ഞു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി 32 പേരാണ് വൈദ്യസഹായം ആവശ്യപ്പെട്ടത്. കൂടാതെ എട്ട് വാഹനാപകട കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പൊടിപടലങ്ങൾ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ അവയുമായി നേരിട്ട് സമ്പർക്കം പുലർത്താതിരിക്കണമെന്നും വീട്ടിൽ തന്നെ തുടരാനും മെ‍‍ഡിക്കൽ എമർജൻസി വിഭാ​ഗം നിർദേശിച്ചു. ആവശ്യമില്ലെങ്കിൽ പുറത്തുപോകാതിരിക്കാൻ കഴിയുന്നത്ര ശ്രമിക്കണമെന്നാണ്  അൽ ജലാഹ്മാ ശുപാർശ ചെയ്യുന്നത്. തുറസായ സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണം. പുറത്തുപോകേണ്ടി വന്നാൽ മൂക്കും വായും മറയ്ക്കാൻ ഒരു സംരക്ഷക മാസ്ക് ധരിക്കേണ്ടതാണ്. അത് നിരന്തരം മാറ്റി ഉപയോ​ഗിക്കുകയും വേണം. പൊടി കെട്ടിടങ്ങളിലേക്ക് കടക്കാതിരിക്കാൻ ജനലുകളും വാതിലുകളും അടയ്ക്കുന്ന കാര്യം മറക്കരുതെന്നും അദ്ദേഹം നിർദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News