കുവൈത്തിലെ സ്വകാര്യ മേഖലയിൽ പ്രവാസികൾക്ക് പകരം ബിദൂനികൾക്ക് തൊഴിൽ; പുതിയ സംവിധാനം വരുന്നു

  • 24/05/2022

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് പകരം ബിദൂനികളെ റിക്രൂട്ട് ചെയ്യുന്നതിനായി മാൻപവർ അതോറിറ്റി 'തയ്സീർ' എന്ന പ്ലാറ്റ്ഫോം ആരംഭിക്കുന്നു. മെയ് 29നാണ് പുതിയ സംവിധാനം നിലവിൽ വരിക. പൗരത്വ രഹിതരുടെ  വിഭാഗത്തിൽ നിന്നുള്ള  തൊഴിലന്വേഷകർക്ക് സ്വകാര്യ മേഖലയിലെ ജോലിക്കായി 'തയ്സീർ' പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്ന് മാൻപവർ അതോറിറ്റി ‍ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൗസ പറഞ്ഞു. 

തൊഴിൽ വിപണിയിലെ അനധികൃത താമസക്കാരുടെ പങ്കാളിത്തം കൂടുതൽ പോസിറ്റീവും ഫലപ്രദവുമായ രീതിയിൽ മാറ്റിയെടുക്കാനും അവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ജനസംഖ്യാ ഘടന വിഷയത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പുതിയ സംവിധാനത്തിലൂടെ പ്രവാസികൾക്ക് പകരം ബിദൂനികൾക്ക് അവസരങ്ങൾ നൽകുകയും അവരുടെ അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News