സാമ്പത്തിക സുരക്ഷാ സൂചികയിൽ ആ​ഗോള തലത്തിൽ കുവൈത്ത് 35-ാം സ്ഥാനത്ത്

  • 24/05/2022

കുവൈത്ത് സിറ്റി: സാമ്പത്തിക സുരക്ഷാ സൂചികയിൽ ആ​ഗോള തലത്തിൽ കുവൈത്ത് 35-ാം സ്ഥാനത്ത്. ​ഗൾഫിൽ നാലാം സ്ഥാനത്താണ് കുവൈത്ത്. ടാക്സ് ജസ്റ്റിസ് നെറ്റ്‌വർക്ക് തയ്യാറാക്കിയ 2022 സാമ്പത്തിക രഹസ്യ സൂചികയുടെ ഏഴാം പതിപ്പിലാണ് കുവൈത്തിന്റെ നേട്ടം. നൂറിൽ 75 പോയിന്റാണ് രാജ്യത്തിന് സ്വന്തമാക്കാനായത്. ആ​ഗോള തലത്തിൽ എട്ടാം സ്ഥാനത്തുള്ള യുഎഇയാണ് മേഖലയിൽ ഒന്നാമത് എത്തിയത്. പിന്നാലെയുള്ളത് 20 സ്ഥാനം നേടി ഖത്തറും 25 -ാം സ്ഥാനം സ്വന്തമാക്കിയ സൗദി അറേബ്യയുമാണ്.

അൾജീരിയ കുവൈത്തിന് തൊട്ട് മുന്നിലായി 34-ാം സ്ഥാനത്ത് എത്തി. സാമ്പത്തിക രഹസ്യ സൂചിക (എഫ്‌എസ്‌ഐ) രാജ്യങ്ങളെ അവരുടെ സാമ്പത്തിക, നിയമ സംവിധാനങ്ങൾ ആളുകളെയും സ്ഥാപനങ്ങളെയും ആസ്തികളുടെ ഉടമസ്ഥാവകാശം മറച്ചുവെക്കുന്നതിന് എത്രത്തോളം സഹായിക്കുന്നു എന്നതിനനുസരിച്ചും അവർക്ക് പണമൊഴുക്കുന്നതിന് ഈ രാജ്യങ്ങൾ നൽകുന്ന രഹസ്യാത്മകതയുടെ അളവനുസരിച്ചുമാണ് റാങ്ക് ചെയ്യുന്നുത്. ആ​ഗോള തലത്തിൽ അമേരിക്കയാണ് ഒന്നാമത് എത്തിയത്. രണ്ടാം സ്ഥാനത്ത് സ്വിറ്റ്സർലൻഡും മൂന്നാമത് സിം​ഗപുരുമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News