കുവൈത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ന‌‌‌ടപടികളുമായി സർക്കാർ

  • 24/05/2022

കുവൈത്ത് സിറ്റി: ആ​ഗോള തലത്തിൽ പ്രതിസന്ധി ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ വേ​ഗം കൂട്ടി സർക്കാരും പാർലമെന്റും. ആ​ഗോള പ്രതിസന്ധി മൂലം അടിസ്ഥാന ചരക്കുകൾ കയറ്റുമതി ചെയ്യുന്നതിൽ നിന്ന് നിരവധി രാജ്യങ്ങൾ പിന്നോട്ട് പോയിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭ ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായി ഡോ. മുഹമ്മദ് അൽ ഫാരിസിന്റെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി മന്ത്രിതല സമിതി രൂപീകരിക്കാൻ തീരുമാനിച്ചു.

വാണിജ്യ മന്ത്രി, ധന മന്ത്രി, മുനിസിപ്പൽ അഫയേഴ്സ് മന്ത്രി, സാമൂഹിക വികസനകാര്യ മന്ത്രി, വൈദ്യുതി,ജല മന്ത്രി തുടങ്ങിയവരുടെ ഈ സമിതിയിൽ അം​ഗങ്ങളാണ്. 2025ഓടെ വിവിധ നിരക്കുകളിലായി കുവൈത്തിൽ നിരവധി ഭക്ഷ്യോൽപന്നങ്ങളുടെ സ്വയംപര്യാപ്തത ഉയർത്താനുള്ള പദ്ധതിയാണ് ഉള്ളതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. 2019ൽ ഗോതമ്പ് പര്യാപ്തതയുടെ ശതമാനം 0.04 ശതമാനം ആയിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ ഈ ശതമാനം അഞ്ചായും 2035ഓടെ 10 ശതമാനമായി ആയും ഉയർത്തുകയാണ് ലക്ഷ്യം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News