നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ വേ​ഗത്തിലാക്കണമെന്ന് കുവൈത്തിലെ എംബസികൾക്ക് നിർദേശം

  • 08/06/2022

കുവൈത്ത് സിറ്റി: നിയമലംഘകരെ ഒഴിവാക്കി രാജ്യത്തെ ചില പ്രദേശങ്ങളിലെ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാ​ഗമായി നടന്ന ക്യാമ്പയിനിൽ 308 പേർ അറസ്റ്റിൽ. മഹ്ബൂലയിലെ അഹമ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പൊതു സുരക്ഷാ വിഭാ​ഗം നടത്തിയ പരിശോധനയിൽ റെസിഡൻസി നിയമ ലംഘകരായ 308 പേരാണ് പിടിയിലായത്. ഒപ്പം മദ്യവും മയക്കുമരുന്നും കൈവശം വച്ചതിന് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

നിയമങ്ങൾക്ക് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി രാജ്യത്തിന്റെ എല്ലാ മേഖലകളിലും സുരക്ഷാ ക്യാമ്പയിനുകൾ രാപ്പകലില്ലാതെ തുടരണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, നിയമലംഘകരെയും നാടുകടത്തപ്പെട്ട പൗരന്മാരെയും രാജ്യത്ത് നിന്ന് മാറ്റുന്നത് വേഗത്തിലാക്കാനും അവരുടെ യാത്രാ നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താനും എംബസികളുമായി അധികൃതർ ഏകോപനം നടത്തുന്നുണ്ട്.  തടങ്കലിലോ നാടുകടത്തൽ ജയിലിലോ ദീർഘകാലത്തേക്ക് താമസിപ്പിക്കാതിരിക്കാനാണ് പരിശ്രമിക്കുന്നത്.

Related News