ആരോഗ്യ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ മെഡിക്കൽ അവധി നൽകില്ലെന്ന് കുവൈറ്റ് സിവിൽ സർവ്വീസ്

  • 12/06/2022

കുവൈത്ത് സിറ്റി: ആരോ​ഗ്യ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ മെഡിക്കൽ അവധി എടുക്കുന്നത് സംബന്ധിച്ചുള്ള സേവനം ആരംഭിക്കുന്നതിനുള്ള നിയമോപദേശം നൽകാൻ ആരോ​ഗ്യ മന്ത്രാലയം സിവിൽ സർവ്വീസ് കമ്മീഷനോട് ആവശ്യപ്പെട്ടു. ജീവനക്കാരന് ആരോഗ്യ കേന്ദ്രത്തിലെ സന്ദർശനം ഒഴിവാക്കി അവധി ലഭിക്കാനുള്ള സംവിധാനത്തിലേക്ക് മാറുന്നതിനെ കുറിച്ചാണ് മന്ത്രാലയം അഭിപ്രായം തേടിയത്. എന്നാൽ, നിർദ്ദിഷ്ട നടപടിക്രമമനുസരിച്ച് ഇത് നിയമപരമായ ലംഘനമാണെന്നും അവധിയുടെ സ്വഭാവത്തിന് വിരുദ്ധമാണെന്നുമാണ്  സിഎസ്‍സി മറുപടി നൽകിയത്.

ഇതിൽ മാറ്റം വരുത്തണമെങ്കിൽ 2006-ലെ 39-ാം നമ്പർ തീരുമാനത്തിൽ ഭേദഗതി വരുത്താൻ സിവിൽ സർവീസ് കൗൺസിലിന് നിർദ്ദേശം സമർപ്പിക്കണമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. ഈ തീരുമാനപ്രകാരം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ആണ് സിക്ക് ലീവിന് അനുമതി നൽകേണ്ടത്. അത് കൊണ്ട് നിർദിഷ്ട നടപടിക്രമം അനുസരിച്ച് മെഡിക്കൽ അനുമതിയില്ലാതെ മെഡിക്കൽ ലീവ് നൽകാൻ സാധിക്കില്ല. സിവിൽ സർവീസ് കൗൺസിലിന്റെ അംഗീകാരമില്ലാതെ ഒരു നടപടിയും സ്വീകരിക്കാൻ പാടില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News