കുവൈത്തിൽ സന്ദർശനത്തിനെത്തിയ പത്തനംതിട്ട സ്വദേശിനി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

  • 12/06/2022

കുവൈറ്റ് സിറ്റി :  കുവൈത്തിൽ സന്ദർശനത്തിനെത്തിയ പത്തനംതിട്ട സ്വദേശിനി മരണപ്പെട്ടു, പത്തനംതിട്ട വാഴമുട്ടം ഈസ്റ്റ് ഗീതാജ്ഞലിയിൽ ജയകുമാറിന്റെ ഭാര്യ ഗീത ജയകുമാർ (54 വയസ്) ഇന്നു ഞയറാഴ്ച രാവിലെ അദാൻ ആശുപത്രിയിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കോന്നി റിപ്പബ്ളിക്കൻ ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യപികയാണു. കലയുടെയും വനിത വേദിയിലെ സജീവ പ്രവർത്തകയായിരുന്ന ഗീതാ ജയകുമാർ സന്ദർശനാർത്ഥം കുവൈറ്റിൽ വന്നതായിരുന്നു. ഭർത്താവ്‌ ജയകുമാർ കുവൈത്തിൽ ബിസിനെസ്സ്, മക്കൾ അർജ്ജുൻ, അഞ്ജലി. സംസ്ക്കാരം പിന്നീട് നാട്ടിൽ നടത്തും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News