കുവൈത്തിൽ അപ്പാർട്‌മെന്റുകളിലെ നിയമലംഘനങ്ങൾ; ഇനി ബിൽഡിംഗ് സെക്യൂരിറ്റിക്കെതിരെയും നടപടി

  • 12/06/2022

കുവൈത്ത് സിറ്റി: കെട്ടിടങ്ങളിലെ താമസക്കാരുടെ പെരുമാറ്റങ്ങൾ നിരീക്ഷിക്കാൻ അവിടെ ചുമതലയുള്ള ​ഗാർഡുകൾ (ഹാരിസ്)  ബാധ്യസ്ഥരാണെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. എന്തെങ്കിലും സംശയാസ്പദമായ വിഷയങ്ങളോ നടപടികളോ  ശ്രദ്ധയിൽപ്പെട്ടാൽ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നും വൃത്തങ്ങൾ അറിയിച്ചു. 

കെട്ടിടങ്ങളിലോ അപ്പാർട്ട്മെന്റുകളിലോ റെയ്ഡ് നടത്തി മദ്യം നിർമ്മിക്കുന്നത് പോലെയുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്തിയാൽ ഗാർഡിനെ ഉടൻ തന്നെ നാടുകടത്തലിന് റഫർ ചെയ്യണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ മേഖലകൾക്കും നിർദേശം ലഭിച്ചിരിക്കുന്നത്. മദ്യം നിർമ്മാണം അടക്കമുള്ള കുറ്റകൃത്യങ്ങൾ ഒരു അപ്പാർട്ട്മെന്റിലോ മറ്റോ നടന്നാൽ അത് ​ഗാർഡ് അറിയാതിരിക്കാൻ ഒരു വഴിയുമില്ല. അതിനാൽ കെട്ടിട ഉടമയെ അറിയിച്ച ശേഷം ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിക്കാത്ത അവസരത്തിൽ ​ഗാർഡിനെയും ഈ രീതികളിലെ പങ്കാളിയായി കണക്കാക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News