പ്രവാചക നിന്ദ; കുവൈത്തിൽ പ്രതിഷേധം സംഘടിപ്പിച്ച പ്രവാസികളെ നാടുകടത്തും

  • 12/06/2022

കുവൈത്ത് സിറ്റി: വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പ്രവാചകനെ പിന്തുണച്ച് ഫഹാഹീൽ പ്രദേശത്ത് കുത്തിയിരിപ്പ് പ്രതിഷേധവും പ്രകടനവും നടത്തിയതിനാണ് മേഖലയിലെ പ്രവാസികളെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയതെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. വിദേശികൾ രാജ്യത്ത് കുത്തിയിരിപ്പ് സമരങ്ങളോ പ്രകടനങ്ങളോ സംഘടിപ്പിക്കരുതെന്നാണ് നിയമം . ഇത് പാലിക്കാത്ത അവസ്ഥയിലും രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിനാലും അവരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. 

അവരെ അറസ്റ്റ് ചെയ്യുകയും അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്താനും വീണ്ടും രാജ്യത്ത് പ്രവേശിക്കാതിരിക്കാനും നാടുകടത്തൽ വകുപ്പിന് റഫർ ചെയ്യാനുള്ള നീക്കത്തിലാണ് അധികൃതർ. രാജ്യത്തെ എല്ലാ താമസക്കാരും നിയമങ്ങൾ പാലിക്കണമെന്നും മാനിക്കണമെന്നും വൃത്തങ്ങൾ ഓർമ്മിപ്പിച്ചു. ഒരു കാരണവശാലും കുത്തിയിരിപ്പ് അല്ലെങ്കിൽ പ്രകടനങ്ങൾക്കുള്ള ആഹ്വാനങ്ങൾ നടത്തരുത്. നിയമങ്ങൾ അനുസരിക്കാത്തവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News